Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടകം വാക്കയില്‍ വല്യാറമ്പത്ത് കുപ്പേടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവം 21 മുതല്‍ 26 വരെ
16/01/2018

വൈക്കം: തോട്ടകം വാക്കയില്‍ വല്യാറമ്പത്ത് കുപ്പേടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവം 21 മുതല്‍ 26 വരെ നടക്കും. 21ന് വൈകിട്ട് 7.30നും 8.30 മദ്ധ്യേ തന്ത്രിമുഖ്യന്‍ ബ്രഹ്മശ്രീ മനയത്താറ്റില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റ് നടക്കും. തുടര്‍ന്ന് എതിരേല്‍പ്പും തീയ്യാട്ടും നടക്കും. 22ന് രാവിലെ 7ന് ശ്രീബലി, വൈകിട്ട് 6.30ന് ദീപാരാധന, 6.30ന് ഭജന്‍സ്, രാത്രി 7ന് താലപ്പൊലിവരവ്, 8 മുതല്‍ ഓട്ടന്‍തുള്ളല്‍, രാത്രി 9.30ന് എതിരേല്‍പ്പ്, തീയ്യാട്ട്. 23ന് വൈകിട്ട് 5.30ന് നാമസങ്കീര്‍ത്തനം, 7.30ന് നൃത്തനൃത്ത്യങ്ങള്‍, രാത്രി 9.30ന് എതിരേല്‍പ്, തീയ്യാട്ട്. 24ന് ഉച്ചയ്ക്ക് 12.30ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 7ന് താലപ്പൊലിവരവ്, രാത്രി 10ന് എതിരേല്‍പ്, തീയ്യാട്ട്. 25ന് ഭരണി മഹോത്സവദിനത്തില്‍ രാവിലെ 4.30ന് നിര്‍മ്മാല്യദര്‍ശനം, ശ്രീബലി, 6ന് കുംഭകുടാഭിഷേകം, ഹരിനാമകീര്‍ത്തനം, 7ന് ഭാഗവതപാരായണം, 8ന് നവകം, പഞഗവ്യം, പന്തീരടിപൂജ, ശ്രീഭൂതബലി, 11ന് കുംഭകുടാഭിഷേകം, ഉച്ചയ്ക്ക് 12.30ന് ഉച്ചപ്പൂജ, 1ന് പ്രസാദംഊട്ട്, വൈകിട്ട് 5ന് നടതുറപ്പ്, 5 മുതല്‍ കാഴ്ചശ്രീബലി, 6 മുതല്‍ 7 വരെ ഭജന, 7 മുതല്‍ 8 വരെ തിരുവാതിരകളി, 8 മുതല്‍ സംഗീതസദസ്സ്, രാത്രി 11ന് വലിയവിളക്ക്, എതിരേല്‍പ്, വിളക്കുവയ്പ്, വലിയകാണിക്ക, വലിയതീയ്യാട്ട്. 26ന് തിരുവാറാട്ട് ദിനത്തില്‍ രാവിലെ 9ന് ആറാട്ട് എഴുന്നള്ളിപ്പ്, 10ന് പറനിറയ്ക്കല്‍, തുടര്‍ന്ന് ഉച്ചപ്പൂജ, വൈകിട്ട് 6.30ന് ദീപാരാധന, താലപ്പൊലിവരവ്, രാത്രി 11ന് ഗരുഡന്‍തൂക്കം എന്നിവയാണ് പരിപാടികള്‍.