Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുനപ്രതിഷ്ഠാ വാര്‍ഷികവും ചുറ്റമ്പല സമര്‍പ്പണവും രോഹിണിമഹോത്സവവും
16/01/2018

വൈക്കം: തോട്ടകം വാഴക്കാട് ശ്രീമഹാവിഷ്ണു അനന്തശയനക്ഷേത്രത്തിലെ 5-ാമത് പുനപ്രതിഷ്ഠാ വാര്‍ഷികവും ചുറ്റമ്പല സമര്‍പ്പണവും രോഹിണിമഹോത്സവവും 20 മുതല്‍ 27 വരെ നടക്കും. ക്ഷേത്രാചാര്യന്‍ ബ്രഹ്മശ്രീ മോഴിക്കോട് ഹംസാനന്ദന്‍ തന്ത്രി, മേല്‍ശാന്തി മഹേഷ്, മനു ശാന്തി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. 20ന് നടതുറപ്പ്, വൈകിട്ട് 6.30ന് ദീപാരാധന. 21ന് രാവിലെ 5ന് നടതുറപ്പ്, 6ന് ഗണപതിഹോമം, 11.30ന് ഉച്ചപൂജ , 6.30ന് ദീപാരാധന. 22ന് രാവിലെ 5ന് നടതുറപ്പ്, 5.30ന് ഗുരുപൂജ, 6ന് ഗണപതിഹോമം, 9ന് കലശപൂജ, 12.30ന് ചുറ്റമ്പല സമര്‍പ്പണം തുടര്‍ന്ന് മഹാപ്രസാദമൂട്ട്. 23ന് പുനപ്രതിഷ്ഠാവാര്‍ഷികദിനത്തില്‍ രാത്രി 8ന് നാടന്‍പാട്ട്, 24ന് വൈകിട്ട് 6ന് താലപ്പൊലിവരവ്, അങ്കിസമര്‍പ്പണം, 7ന് ഭഗവത് സേവ, മുളപൂജ, 8.30ന് പിന്നല്‍തിരുവാതിര. 25ന് രാത്രി 8.15ന് ഡോ.വസന്തകുമാര്‍ സാംബശിവന്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗം. 26ന് വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, താലപ്പൊലിവരവ്. 27ന് രോഹിണിമഹോത്സവദിനത്തില്‍ രാവിലെ 5ന് നടതുറപ്പ്, 5.30ന് ഗുരുപൂജ, 6ന് മഹാഗണപതിഹോമം, 8ന് പന്തീരടിപൂജ, മുളപൂജ, 9ന് ദശാവതാരപൂജ, 10ന് കലശപൂജ, 11ന് കലശാഭിഷേകം, ഉച്ചപൂജ, 5.30ന് നടതുറപ്പ്, 6.30ന് ദീപാരാധന, ദീപക്കാഴ്ച, തുടര്‍ന്ന് പുഷ്പാഭിഷേകം, താലപ്പൊലിവരവ്, 8ന് മംഗളാരതി, 8.30ന് നാമസങ്കീര്‍ത്തനലഹരി, തുടര്‍ന്ന് വടക്കുപുറത്ത് വലിയഗുരുതി എന്നിവയും നടക്കും. ഉത്സവദിനങ്ങളില്‍ എല്ലാദിവസവും മഹാപ്രസാദം ഊട്ടും അന്നദാനവും നടത്തും.