Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ യോഗം ചേര്‍ന്നു
16/01/2018

വൈക്കം; അധ്യാപകരുടെ അവധി ദിനങ്ങള്‍ കവര്‍ന്നെടുക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ തെറ്റായ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ നിര്‍വാഹക സമിതിയോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജെ ആന്റണി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി ഷാജിമോന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി സി.സൂരേഷ് കുമാര്‍, ട്രഷറര്‍ സ്റ്റീഫന്‍ ജോര്‍ജ്ജ്, സംസ്ഥാന എക്‌സി. അംഗങ്ങളായ സാബു മാത്യു, ജോണ്‍സണ്‍ സി.ജോസഫ്, എം.സി സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു.