Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.പി.ഐ മണ്ഡലം സമ്മേളനം നടത്തി
16/01/2018
എം.ഡി ബാബുരാജ്.

വൈക്കം: വിപുലമായ ടൂറിസം സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി മണ്ഡലത്തിന്റെ വികസനം ഉറപ്പുവരുത്തണമെന്ന് സി.പി.ഐ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഉത്തരവാദിത്ത ടൂറിസത്തിനൊപ്പം തീര്‍ത്ഥാടക ടൂറിസത്തിന്റെ സാധ്യതകളും കൂടി വിനിയോഗിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. സഞ്ചാരികള്‍ക്ക് ആവശ്യമായ താമസ സൗകര്യം ഒരുക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, ടി.എന്‍ രമേശന്‍, ആര്‍.സുശീലന്‍, പി.സുഗതന്‍, ആര്‍.ബിജു, പി.രാജീവ്, കെ.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
മണ്ഡലം സെക്രട്ടറിയായി എം.ഡി.ബാബുരാജിനെ തെരഞ്ഞെടുത്തു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ബാബുരാജ് നിലവില്‍ തോട്ടകം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്. 31 അംഗ മണ്ഡലം കമ്മിറ്റിയില്‍ പുതുതായി കെ.വേണുഗോപാല്‍, സി.കെ ആശ എം.എല്‍.എ, പി.ജി ജയചന്ദ്രന്‍, അഡ്വ. എം.ജി രഞ്ജിത്ത്, അനി ചെള്ളാങ്കല്‍, എം.ജി ഫിലേന്ദ്രന്‍, എന്നിവരെ ഉള്‍പ്പെടുത്തി.