Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള വിധവാ ക്ഷേമസംഘം തലയോലപ്പറമ്പ് പഞ്ചായത്ത് കണ്‍വന്‍ഷന്‍
16/01/2018

തലയോലപ്പറമ്പ്: കേരള വിധവാ ക്ഷേമസംഘം തലയോലപ്പറമ്പ് പഞ്ചായത്ത് കണ്‍വന്‍ഷന്‍ സോഷ്യല്‍ ജസ്റ്റിസ് വെല്‍ഫയര്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ ഉദ്ഘാടനം ചെയ്തു. വിമുക്തഭട പുനരധിവാസ കേന്ദ്രത്തില്‍ ചേര്‍ന്ന യോഗത്തില്‍ എ.വി ശിവകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.ബി ശാന്തകുമാരി, വൈസ് പ്രസിഡന്റ് കുഞ്ഞുമോള്‍, തങ്കമണി തങ്കപ്പന്‍, കനകമ്മ പുരുഷന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അന്നമ്മ പുത്തന്‍പറമ്പില്‍ (പ്രസിഡന്റ്), നളിനിമണി കറുകപ്പള്ളി (വൈസ് പ്രസിഡന്റ്), ശ്യാമള വിജയന്‍ (സെക്രട്ടറി), എല്‍സമ്മ തങ്കച്ചന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.