Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനാവശ്യമായ സ്ഥലം വിട്ടുനല്‍കണമെന്ന് എ.ഐ.വൈ.എഫ്
18/01/2016

ജോയിന്റ് ആര്‍.ടി ഓഫീസുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനാവശ്യമായ സ്ഥലം വിട്ടുനല്‍കണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. സ്ഥലം ഇല്ലാത്തതിന്റെ പേരില്‍ ആര്‍.ടി ഓഫീസ് മാററാന്‍ നടത്തുന്ന ശ്രമങ്ങള്‍ എന്തുവില കൊടുത്തും ചെറുക്കുമെന്ന് എ.ഐ.വൈ.എഫ് മുന്നറിയിപ്പ് നല്‍കി. യു.ഡി.എഫ് സര്‍ക്കാരിന്റെ അവഗണനയുടെ ഫലമായി കാലങ്ങളായി വൈക്കത്ത് പ്രവര്‍ത്തിക്കുന്ന പല സ്ഥാപനങ്ങളും മണ്ഡലത്തില്‍നിന്നുതന്നെ നീക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. വൈക്കത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളോടാകട്ടെ നിഷേധാത്മകമായ സമീപനവുമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആര്‍.ടി.ഓഫീസിന് ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍ ആവശ്യമായ സ്ഥലം വിട്ടുനല്‍കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്ന് മണ്ഡലം പ്രസിഡന്റ് അഡ്വ. എ.മനാഫ്, സെക്രട്ടറി എസ്.ബിജു എന്നിവര്‍ ആവശ്യപ്പെട്ടു.