Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേവാലയത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം
15/01/2018
പുനര്‍ നിര്‍മ്മിച്ച ചെമ്പ് സെന്റ് തോമസ് കത്തോലിക്കാ പളളിയുടെ വെഞ്ചരിപ്പ് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് നിര്‍വ്വഹിക്കുന്നു.

വൈക്കം: പുനര്‍ നിര്‍മ്മിച്ച ചെമ്പ് സെന്റ് തോമസ് കത്തോലിക്ക ദേവാലയത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് നടത്തി. 700 വര്‍ഷം പഴക്കമുളള പളളി പുതിയ രൂപ ഭാവത്തോടെ പുനര്‍ നിര്‍മ്മിക്കുകയായിരുന്നു. ചടങ്ങില്‍ വികാരി ഫാ: വര്‍ഗ്ഗീസ് മാമ്പിളളി, അസിസ്റ്റന്റ് വികാരി ഫാ: സിറിയക് മണിപ്പാടം, ഫാ: മാത്യു വാരിക്കാട്ടുപാടം, ഫാ: സണ്ണി കൂവയ്ക്കല്‍, മദര്‍ സുപ്പീരിയര്‍ ലിറ്റില്‍ റോസ്, വൈസ് ചെയര്‍മാന്‍ മാത്യു കുന്നത്ത്, ട്രസ്റ്റിമാരായ സെബാസ്റ്റിയന്‍ വട്ടക്കാട്ടില്‍, ജോയി ഇടമനപ്പളളി എന്നിവര്‍ പങ്കെടുത്തു.പുനര്‍ നിര്‍മ്മിച്ച പളളിയില്‍ ബിഷപ്പ് ജേക്കബ് മനത്തോടത്ത് ആദ്യ ദിവ്യബലി അര്‍പ്പിച്ചു.