Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രദക്ഷിണം ഭക്തി നിര്‍ഭരമായി.
15/01/2018
നടേല്‍ പള്ളി പെരുന്നാളിന്റെ സമാപനത്തോടനുബന്ധിച്ചുളള പ്രദക്ഷിണം വടക്കേ കുരിശുപളളിയിലേക്ക് പുറപ്പെടുന്നു.

വൈക്കം: ടൗണ്‍ നടേല്‍ പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ സമാപനത്തോടനുബന്ധിച്ച് കുരിശടി ചുറ്റിയുളള പ്രദക്ഷിണം ഭക്തി നിര്‍ഭരമായി. വൈകിട്ട് 4ന് നടന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ: തോമസ് പുല്ലാട്ട് മുഖ്യ കാര്‍മ്മികനായി. ഫാ: ജോഷി വേഴപ്പറമ്പില്‍, വികാരി ബെന്നി പാറേക്കാട്ടില്‍, ഫാ: ജോസ് തടത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായി. വടക്കേ കുരിശടി വഴി നീങ്ങിയ പ്രദക്ഷണത്തിന് വികാരി ഫാ: ബെന്നി പാറേക്കാട്ടില്‍, ഫാ:ജോസ് തടത്തില്‍, പ്രസുദേന്തി ഡോ: സിറിയക് ജെ.പാലയ്ക്കല്‍, ജോസ് മാണിക്കത്ത്, സേവ്യര്‍ പവ്വത്തില്‍, സണ്ണി മാന്നംകേരില്‍, ഉണ്ണി പാലയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.