Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജപ്പാന്‍ കുടിവെള്ള പദ്ധതി : ടോള്‍-ചുങ്കം റോഡില്‍ റോഡ് ഇടിയുന്നത് പതിവാകുന്നു
13/01/2018
ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ മറവന്‍തുരുത്ത് പഞ്ചായത്തിലെ ചുങ്കത്ത് റോഡ് ഇടിഞ്ഞുതാഴ്ന്ന നിലയില്‍.

തലയോലപ്പറമ്പ്: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന മറവന്‍തുരുത്ത് പഞ്ചായത്തിലെ ടോള്‍-ചുങ്കം റോഡില്‍ റോഡ് ഇടിയുന്നത് പതിവാകുന്നു. ഇന്നലെ പുലര്‍ച്ച ചുങ്കം മാവേലി ജങ്ഷനു സമീപം റോഡ് 200 മീറ്ററോളം ഭാഗം ഇടിഞ്ഞ് താഴ്ന്നിരുന്നു. റോഡ് ഇടിഞ്ഞഭാഗത്ത് 11 കെ.വി ലൈന്‍ കടന്നുപോകുന്ന പോസ്റ്റിനു സമീപം വരെ റോഡ് ഇടിഞ്ഞ് താഴ്‌ന്നെങ്കിലും പോസ്റ്റ് മറിയാതിരുന്നതുമൂലം വന്‍ ദുരന്തം ഒഴിവായി. ടാറിങ് ഇടിഞ്ഞ് റോഡ് താഴ്ന്നതോടെ ടോള്‍-പാലാംകടവ് ഭാഗത്തേയ്ക്ക് ഇരുചക്രവാഹനങ്ങള്‍ ഒഴികെയുള്ളവയുടെ ഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.