Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തപ്പന്റെ ഭക്തന് വടക്കുംനാഥന്റെ അനുഗ്രഹം
13/01/2018
ആരോമല്‍ വിജയ്

വൈക്കം: തൃശ്ശുരില്‍നടന്ന 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ട്രിപ്പിള്‍ ജാസ്സിനത്തില്‍ വൈക്കം സ്വദേശിയായ ആരോമല്‍ വിജയ് എ ഗ്രേഡ് കരസ്ഥമാക്കി. വൈക്കം തോട്ടുചിറയില്‍ വിജയകുമാറിന്റെയും രത്‌നമ്മ വിജയകുമാറിന്റെയും മകനായ ആരോമലിനെ ആദ്യമായി ഡ്രംസ് അഭ്യസിപ്പിച്ചത് പിതാവായ വിജയകുമാറാണ്. അതിനുശേഷം കോട്ടയം ജേക്കബ് സാമുവല്‍, എറണാകുളം ജയരാജ് എന്നീ ഗുരുക്കന്‍മാരുടെ കീഴിലും ഡ്രംസ് അഭ്യസിച്ചു. ഇപ്പോള്‍ ആര്‍.കരുണാമൂര്‍ത്തിയുടെ കീഴില്‍ ഗുരുകുല സമ്പ്രദായത്തില്‍ തവില്‍ പഠനവും നടത്തുന്നു. ബിജു സി കണ്ണന്‍ സംവിധാനം ചെയ്യുന്ന കാലവര്‍ഷകാറ്റ് എന്ന റിലീസാകാനുള്ള സിനിമയിലെ സംഗീതസംവിധായകന്‍ കൂടിയാണ് ആരോമല്‍ വിജയ്.