Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദക്ഷിണാമൂര്‍ത്തി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു
13/01/2018
വൈക്കം മഹാദേവക്ഷേത്രത്തില്‍ നടക്കുന്ന ദക്ഷിണാമൂര്‍ത്തി സംഗീതോത്സവത്തിന് ക്ഷേത്രം തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് നാരായണന്‍ നമ്പൂതിരി ദീപം തെളിയിക്കുന്നു.

വൈക്കം: വോയ്‌സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വൈക്കത്തെ കലാകാരന്‍മാരും, കലാസ്‌നേഹികളും ചേര്‍ന്നു സംഘടിപ്പിക്കുന്ന ദക്ഷിണാമൂര്‍ത്തി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. വൈക്കം മഹാദേവക്ഷേത്ര കലാമണ്ഡപത്തില്‍ ക്ഷേത്രം തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് നാരായണന്‍ നമ്പൂതിരി സംഗീതോത്സവത്തിന്റെ ദീപപ്രകാശനം നിര്‍വഹിച്ചു. വോയ്‌സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ടി.എസ് ഉദയന്‍ അധ്യക്ഷത വഹിച്ചു. എ.അരവിന്ദ് ദക്ഷിണാമൂര്‍ത്തി അനുസ്മരണം നടത്തി. ചലച്ചിത്രതാരം നിമിഷ സജയന്‍ മുഖ്യാത്ഥിയായിരുന്നു. ദീപു കാലായ്ക്കല്‍, എ.എസ് മനോജ്, വൈക്കം വി.എന്‍ രാജന്‍, വൈക്കം ജി.വാസുദേവന്‍ നമ്പൂതിരി, സുബ്രഹ്മണ്യഅയ്യര്‍, വി.ദേവാനന്ദ് എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറു വരെ സംഗീതാര്‍ച്ചന നടക്കും. നാളെ വൈകുന്നേരം ഏഴിന് നടക്കുന്ന ചടങ്ങില്‍ ദക്ഷിണാമൂര്‍ത്തി ഗാനേന്ദുചൂഡപുരസ്‌ക്കാരം എസ്.പി ബാലസുബ്രഹ്മണ്യത്തിനും, ദക്ഷിണാമൂര്‍ത്തി സംഗീതസുമേരു പുരസ്‌കാരം ശരത്തിനും നല്‍കും. ശ്രീകുമാരന്‍ തമ്പി, കെ.സുഭാഷ് എന്നിവര്‍ മുഖ്യാതിഥികളാകും.