Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി തിരഞ്ഞെടുക്കപ്പെട്ടു
12/01/2018
സെബാസ്റ്റ്യന്‍ ആന്റണി

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തില്‍ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയോടെ കേരള കോണ്‍ഗ്രസിന്റെ സെബാസ്റ്റ്യന്‍ ആന്റണിയാണ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. കേരള കോണ്‍ഗ്രസ് പിന്തുണയോടെ കോണ്‍ഗ്രസിന്റെ ബീനാ മോഹന്‍ വൈസ് പ്രസിഡന്റുമായി. യു.ഡി.എഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് വിട്ടു പോന്നെങ്കിലും ഇവിടെ ഇതൊന്നും അംഗങ്ങള്‍ക്കിടയില്‍ ചേരിപ്പോരുകള്‍ ഉണ്ടാക്കിയിട്ടില്ല. ഭരണം കിട്ടിയ നാള്‍ മുതല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികളായിരുന്നു രണ്ടുതവണ പ്രസിഡന്റ് ആയിരുന്നത്. രണ്ടുവട്ടം വൈസ് പ്രസിഡന്റ് കേരള കോണ്‍ഗ്രസും അലങ്കരിച്ചു. ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ സെബാസ്റ്റ്യന്‍ ആന്റണിക്ക് ഏഴു വോട്ടുകള്‍ ലഭിച്ചു. എല്‍.ഡി.എഫിലെ സി.പി.എം പ്രതിനിധി സന്ധ്യാ അശോകന് ആറു വോട്ടുകള്‍ ലഭിച്ചു. ബി.ജെ.പിയുടെ ഏക അംഗം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. കോണ്‍ഗ്രസിന് നാല്, കേരള കോണ്‍ഗ്രസിന് മൂന്ന്, സി.പി.എമ്മിന് നാല്, സി.പി.ഐക്ക് രണ്ട്, ബി.ജെ.പിയ്ക്ക് ഒന്ന് എന്നിങ്ങനെയാണ് പഞ്ചായത്ത് ഭരണസമിതിയിലെ കക്ഷിനില. രണ്ടു വര്‍ഷത്തേക്ക് കേരള കോണ്‍ഗ്രസിനാണ് പ്രസിഡന്റ് പദം.