Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രുഗ്മിണീ സ്വയംവരഘോഷയാത്ര നടത്തി.
12/01/2018
ഉദയനാപുരം പടിഞ്ഞാറെമുറി ശ്രീകൃഷ്ണപുരം ഭജനമഠത്തിലെ സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണീ സ്വയംവരഘോഷയാത്ര

വൈക്കം: ഉദയനാപുരം പടിഞ്ഞാറെമുറി എ.കെ.ഡി.എസ് 104-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തിലുള്ള ശ്രീകൃഷ്ണപുരം ഭജനമഠത്തിലെ സപ്താഹയജ്ഞത്തിന്റെ ഭാഗമായി രുഗ്മിണീ സ്വയംവരഘോഷയാത്ര നടത്തി. ഉദയനാപുരം ചാത്തന്‍കുടി ദേവീക്ഷേത്രത്തില്‍ നിന്നും ഘോഷയാത്ര പുറപ്പെട്ടു. യജ്ഞവേദിയില്‍ നടന്ന സ്വയംവര ചടങ്ങുകള്‍ക്ക് യജ്ഞാചാര്യന്‍ മണപ്പുറം ഉദയകുമാര്‍, മേല്‍ശാന്തി ആര്‍.ഗിരീഷ്, ഷിബു പള്ളിപ്പുറം, അരവിന്ദ് തൈക്കാട്ടുശ്ശേരി എന്നിവര്‍ കാര്‍മികരായി. ഉച്ചയ്ക്ക് നടന്ന സ്വയംവര സദ്യയ്ക്കും വൈകിട്ട് നടന്ന സര്‍വ്വൈശ്വര്യപൂജയ്ക്കും ക്ഷേത്ര ഭാരവാഹികളായ പി.എന്‍ മണിയപ്പന്‍, മോഹനന്‍ അനുഭവന്‍, കെ.ആര്‍ രമേശന്‍, മോഹനന്‍ കരേത്തറ, ഭുവനചന്ദ്രന്‍, ശ്രീലേഖ സന്തോഷ്, കണ്‍മണി രാജന്‍, മേരി ബാബു എന്നിവര്‍ നേതൃത്വം നല്‍കി.