Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭരണഘടന വാരാഘോഷത്തിന്റെ ഉദ്ഘാടനം നാളെ
18/01/2016

ശ്രീമഹാദേവ കോളേജിലെ ഭരണഘടന വാരാഘോഷത്തിന്റെ ഉദ്ഘാടനം നാളെ വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ആര്‍.സുധാകാന്ത് നിര്‍വഹിക്കും. കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍ അധ്യക്ഷത വഹിക്കും. 26 വരെ നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി ഭരണഘടന മലയാളം പതിപ്പിന്റെ വിപുലമായ പ്രദര്‍ശനം, പ്രസംഗ-പ്രബന്ധ മത്സരങ്ങള്‍, ക്വിസ് മത്സരം, സിംപോസിയം, പഠനക്ലാസുകള്‍ എന്നിവ നടത്തും. ഇന്‍ഡ്യയുടെ ഭരണഘടനയെക്കുറിച്ച് വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുന്നതിനും നിയമ സാക്ഷരത നേടുവാന്‍ അവരെ പ്രാപ്തമാക്കുന്നതിനും വേണ്ടിയാണ് വാരാഘോഷം സംഘടിപ്പിച്ചിട്ടുള്ളതെന്ന് പ്രിന്‍സിപ്പാള്‍ ലീനാ നായര്‍ അറിയിച്ചു. വൈക്കം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിററിയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയില്‍ കോളേജ് മാനേജര്‍ ബി.മായ, പ്രിന്‍സിപ്പാള്‍ ലീനാ നായര്‍, ഷോണിമ, നിതിയ, രാഖി വിജയന്‍, അനില്‍ വക്കച്ചന്‍, പി.ആര്‍ വോള്‍ഗ എന്നിവര്‍ പ്രസംഗിക്കും.