Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേവാലയത്തിന്റെ ആശീര്‍വാദകര്‍മ്മം നാളെ (14ന്)
12/01/2018

വൈക്കം: ചരിത്രപ്രസിദ്ധവും പുരാതനവുമായ ചെമ്പ് സെന്റ് തോമസ് കത്തോലിക്ക ദേവാലയത്തിന്റെ നവീകരണ ജോലികള്‍ പൂര്‍ത്തിയായി. ദേവാലയത്തിന്റെ ആശീര്‍വാദകര്‍മ്മം നാളെ (14ന്) വൈകിട്ട് 4.30ന് നടക്കും. ചെമ്പ് മുന്‍വികാരിയും പാലക്കാട് മെത്രാനുമായ മാര്‍ ജേക്കബ് മനതോതടത്ത് ആശീര്‍വാദ കര്‍മ്മം നിര്‍വ്വഹിക്കും. പ്രൗഢിയും പാരമ്പര്യവും ചേരുവകളാക്കി നടപ്പാക്കിയ നവീകരണ ജോലികളില്‍ അള്‍ത്താരയുടെ മുകള്‍ഭാഗം സ്വര്‍ഗ്ഗമായാണ് ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിലുള്ള പള്ളികളില്‍ ഏറ്റവും വലിയ കാന്‍വാസില്‍ തിരുപിറവി ചിത്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്. പുരാതനപോര്‍ച്ചുഗീസ് മോഡലുകളില്‍ ഉള്ള പെയിന്റിംഗ് ആണ് അള്‍ത്താരയില്‍ ചെയ്തിരിക്കുന്നത്. വികാരി ഫാ.വര്‍ഗ്ഗീസ് മാമ്പിള്ളിയുടെയും സഹവികാരി ഫാ.സിറിയക് മണിപ്പാടത്തിന്റെയും നേതൃത്വത്തില്‍ 150ഓളം ദിവസം നൂറോളം ജോലിക്കാര്‍ അശ്രാന്തപരിശ്രമം നടത്തിയാണ് പള്ളിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 15ന് ഇടവകയില്‍ നിന്ന് മരിച്ചുപോയ പൂര്‍വ്വീകര്‍ക്കുവേണ്ടി റാസ കുര്‍ബാനയും നടത്തും.