Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ കോട്ടയം ജില്ലാ സമ്മേളനം ഇന്നും നാളെയുമായി (13,14 തീയതികളില്‍)
12/01/2018

വൈക്കം: ആള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ കോട്ടയം ജില്ലാ സമ്മേളനം ഇന്നും നാളെയുമായി (13,14 തീയതികളില്‍) വൈക്കത്ത് നടക്കും. കൊച്ചാലും ചുവട് എ.ഐ.റ്റി.യു.സി ഹാളില്‍ ഉച്ചയ്ക്ക് 2ന് നടക്കുന്ന വനിതാ സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എ.കെ.ബി.ഇ.എഫ് വനിതാവിഭാഗം ജില്ലാ ചെയര്‍പേഴ്‌സണ്‍ അനീജ ജി നായര്‍ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് പി.ഗീത മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 4.30ന് വലിയകവലയില്‍ നിന്ന് പ്രകടനം ആരംഭിക്കും. 5 മണിക്ക് ബോട്ട്‌ജെട്ടുമൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. എ.കെ.ബി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് അനിയന്‍ മാത്യു അദ്ധ്യക്ഷത വഹിക്കും. അഡ്വ. വി.ബി ബിനു, എ.സി ജോസഫ്, വി.കൃഷ്ണകുമാര്‍, കെ.ഡി ബേബി എന്നിവര്‍ സംസാരിക്കും. നാളെ വടക്കേനട എന്‍.എസ്.എസ് ഹാളില്‍ രാവിലെ 10.30 നടക്കുന്ന പ്രതിനിധി സമ്മേളനം എ.കെ.ബി.ഇ.എഫ് ജനറല്‍ സെക്രട്ടറി സി.ഡി ജോസ്സണ്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയര്‍മാന്‍ പി.എസ് രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ജോര്‍ജി ഫിലിപ്പ് റിപ്പോര്‍ട്ടവതരിപ്പിക്കും. സിറിയക് കാട്ടുവള്ളി കണക്ക് അവതരിപ്പിക്കും. ടി.വി ശിവരാമകൃഷ്ണന്‍, ബി. രാംപ്രകാശ് എന്നിവര്‍ സംസാരിക്കും. കെ.ജെ തോമസ്, കൃഷ്ണകുമാര്‍, എ സി ജോസഫ്, വി.കൃഷ്ണകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.