നിശാപഠന ക്ലാസ്
12/01/2018
വൈക്കം: ടി.വി പുരം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നിശാപഠന ക്ലാസ് ആരംഭിച്ചു. എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളുടെ ഉന്നതവിജയം ലക്ഷ്യമിട്ട് ആരംഭിച്ച നിശാക്ലാസ് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിച്ചു. അധ്യാപകരും രക്ഷിതാക്കളുമാണ് പഠനക്ലാസിന് നേതൃത്വം നല്‍കുന്നത്. പി.ടി.എ പ്രസിഡന്റ് സജിത്കുമാര്‍, ഹെഡ്മാസ്റ്റര് കെ.രാജേന്ദ്രന് എന്നിവരാണ് ക്ലാസുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.