Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊയ്ത്തുത്സവം നടത്തി.
12/01/2018
ചെമ്പ് പഞ്ചായത്തിലെ ഏനാദി ആരിശേരി പാടത്ത് നടന്ന കൊയ്ത്തുത്സവം കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ചെമ്പ് പഞ്ചായത്തിലെ ഏനാദി ആരിശേരി പാടത്ത് കൊയ്ത്തുത്സവം നടത്തി. കേരള കര്‍ഷകസംഘം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഞ്ച് ഏക്കറിലാണ് കൃഷിയിറക്കിയിരുന്നത്. ഇരുപത് വര്‍ഷമായി തരിശു കിടന്ന പാടശേഖരത്തില്‍ നടത്തിയ കൃഷിയില്‍ നൂറുമേനി വിളവാണ് ലഭിച്ചത്. കൊയ്ത്തുത്സവം കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം എ.പി ജയന്‍, ബ്രഹ്മമംഗലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.സി ഷണ്‍മുഖന്‍, കര്‍ഷകസംഘം ഏരിയാ സെക്രട്ടറി ടി.ആര്‍ സുഗുതന്‍, വാര്‍ഡ് മെമ്പര്‍ ആശാ ബാബു, കൃഷി അസിസ്റ്റന്റ് ദിലീപ് എന്നിവര്‍ പങ്കെടുത്തു.