Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവം
12/01/2018

വൈക്കം: പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ തന്ത്രി ചെറിയകൃഷ്ണന്‍ നമ്പൂതിരി കൊടിയേറി. ഉത്സവാഘോഷത്തിന്റെ ഭാഗമായി രാവിലെ കളഭാഭിഷേകം നടത്തി. മേല്‍ശാന്തി ബിനില്‍ ഭട്ടതിരി, മുരിങ്ങൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മികരായി. ക്ഷേത്രം പ്രസിഡന്റ്എസ്.മധു, സെക്രട്ടറി കെ.അരവിന്ദാക്ഷന്‍ നായര്‍, ട്രഷറര്‍ ആര്‍.വിജയന്‍, വി.കൃഷ്ണപിള്ള എന്നിവര്‍ നേതൃത്വം നല്‍കി. 18ന് രാവിലെ 11.30ന് തിരുവോണ സദ്യ, വൈകിട്ട് 5ന് ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 8ന് ആറാട്ട് വരവ്, വിളക്ക്, വലിയകാണിക്ക എന്നിവയും നടക്കും.