Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടൗണ്‍ നടേല്‍പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ പെരുന്നാള്‍
12/01/2018

വൈക്കം: ടൗണ്‍ നടേല്‍പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ പെരുന്നാളിന് ഫൊറോനപള്ളി വികാരി ഫാ.പോള്‍ ചിറ്റിനപ്പിള്ളി കൊടിയേറ്റി. വികാരി ഫാ. ബെന്നി പാറേക്കാട്ടില്‍, സഹവികാരി ഫാ.ജോസ് തടത്തില്‍, ഫാ. ജോബി മുരട്ടുപൂവത്തിങ്കല്‍ എന്നിവര്‍ സഹകാര്‍മികരായി. അള്‍ത്താരയില്‍വെച്ച് വെഞ്ചരിച്ച കൊടിക്കൂറ പ്രദക്ഷിണത്തോടെ കൊടിമരചുവട്ടിലേക്ക് എഴുന്നള്ളിച്ചു. ഫാ. ജോബി മുരട്ടുപൂവത്തിങ്കല്‍ ദിവ്യബലി അര്‍പ്പിച്ചു. പെരുന്നാളിന് മുന്നോടിയായി തുടങ്ങിയ നൊവേനയുടെ സമാപനവും നടന്നു. പെരുന്നാളിന്റെ പ്രധാന ആഘോഷമായ പട്ടണപ്രദക്ഷിണം ഇന്ന് (13ന്) വൈകിട്ട് നടക്കും. വിശുദ്ധയുടെ രൂപം അലങ്കൃതമായ രഥത്തില്‍ വെല്‍ഫെയര്‍ സെന്ററില്‍ നിന്നും പള്ളിയിലേക്ക് എഴുന്നള്ളിക്കും. രാവിലെ 6ന് നടക്കുന്ന വേസ്പര ചടങ്ങുകള്‍ക്ക് ഫാ. ഡോ. ജോസ് ഓടനാട്ട് മുഖ്യകാര്‍മികനാകും. തുടര്‍ന്ന് രൂപം വെല്‍ഫെയര്‍ സെന്ററിലേക്ക് എഴുന്നള്ളിക്കും. വെല്‍ഫെയര്‍ സെന്ററില്‍ വൈകിട്ട് 5ന് നടക്കുന്ന വേസ്പര ചടങ്ങുകള്‍ക്ക് ഫാ.തോമസ് താന്നിനില്‍ക്കുംതടത്തില്‍ മുഖ്യകാര്‍മികനാകും. 7ന് പട്ടണപ്രദക്ഷിണം നഗരം ചുറ്റി പള്ളിയിലേക്ക് പുറപ്പെടും. തുടര്‍ന്ന് സ്‌നേഹ വിരുന്ന് നടക്കും. പതിന്നാലിന് പെരുന്നാള്‍ ആഘോഷിക്കും. വൈകിട്ട്്് 4ന്്്് പെരുന്നാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. തോമസ് പുല്ലാട്ട് മുഖ്യകാര്‍മ്മികനാകും. തുടര്‍ന്ന്്് പ്രദക്ഷിണവും നടക്കും.