Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രുഗ്മിണീ സ്വയംവര ഘോഷയാത്ര
12/01/2018
കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടത്തിയ രുഗ്മിണീ സ്വയംവരഘോഷയാത്ര

വൈക്കം: കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ഭാഗമായി രുഗ്മിണീ സ്വയംവര ഘോഷയാത്ര നടത്തി. ചാത്തനാട്ട് ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയ ശേഷം പുറപ്പെട്ട ഘോഷയാത്രയ്ക്ക് വാദ്യമേളങ്ങളും താലപ്പൊലിയും മുത്തുകുടകളും ദൃശ്യചാരുതയേകി. യജ്ഞവേദിയില്‍ നടന്ന സ്വയംവര ചടങ്ങുകള്‍ക്ക് യജ്ഞാചാര്യന്‍ ഗണേഷ് പെരുമാള്‍, തലയാഴം രമേശന്‍ നായര്‍, വൈഷ്ണവം ഷാജി, ബാബു റാന്നി എന്നിവര്‍ കാര്‍മികരായി. ക്ഷേത്രം പ്രസിഡന്റ് ആര്‍ മോഹനന്‍ പിള്ള, സെക്രട്ടറി സരോജം, കണ്‍വീനര്‍ വി കെ രാജപ്പന്‍പിള്ള എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് സര്‍വ്വൈശ്വര്യപൂജയും നടത്തി.