Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചു
11/01/2018

വൈക്കം: സി.പി.ഐ ഉദയനാപുരം ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.വേണുഗോപാലിനെ ഒരു പറ്റം സി.പി.ഐ (എം)-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതില്‍ സി.പി.ഐ മണ്ഡലം കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. ജനുവരി 13, 14 തീയതികളില്‍ നാനാടത്തു വച്ചു നടക്കുന്ന പാര്‍ട്ടി മണ്ഡലം സമ്മേളനത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മണ്ഡലം സമ്മേളനവുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അസഹിഷ്ണുതയുള്ള സി.പി.ഐ (എം)-ലെ ചില പ്രവര്‍ത്തകര്‍ കുറെ ദിവസങ്ങളായി മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വേണുഗോപാലിനെ മര്‍ദ്ദിച്ചവര്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ സംരക്ഷണത്തിന്റെ മറവില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാക്കി വരുന്നു. കേസില്‍ പ്രതികളുമാണിവര്‍. ബി.ജെ.പി-സംഘപരിവാര്‍ ശക്തികളുടെ അസഹിഷ്ണുതയും ജനാധിപത്യപരമായി മറ്റ് സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതിലും പ്രതിഷേധിച്ച് രാജ്യവ്യാപകമായി ജനങ്ങളെ അണിനിരത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതുപോലുള്ള സാമൂഹ്യദ്രോഹപ്രവര്‍ത്തനം നടത്തുന്നവരെ സംരക്ഷിക്കുന്നത് ശരിയാണോ എന്ന് ബന്ധപ്പെട്ട രാഷ്ട്രീയനേതൃത്വം ആലോചിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനനിയമനടപടികള്‍ സ്വീകരിക്കാന്‍ പോലീസ് അധികാരികള്‍ തയ്യാറാകണമെന്നും സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ഡി വിശ്വനാഥന്‍ ആവശ്യപ്പെട്ടു.