Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വസ്തു പോക്കുവരവ് ഓണ്‍ലൈന്‍ ആക്കുവാന്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി അടൂര്‍പ്രകാശ്.
18/01/2016
തലയോലപ്പറമ്പ് മിനി സിവില്‍സ്റ്റേഷന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കുന്നു

വസ്തു പോക്കുവരവ് ഓണ്‍ലൈന്‍ ആക്കുവാന്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി അടൂര്‍പ്രകാശ്. തലയോലപ്പറമ്പ് മിനി സിവില്‍സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അക്ഷയകേന്ദ്രങ്ങള്‍ വഴി ജനങ്ങള്‍ക്കുനല്‍കുന്ന സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസുകള്‍ കൂട്ടിവാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഇതുസംബന്ധിച്ച് പരാതികളുണ്ടായാല്‍ അപ്പോള്‍ത്തന്നെ ജില്ലാ കളക്ടറെ വിവരമറിയിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണം. സാധാരണക്കാരുടെ ക്ഷേമങ്ങള്‍ക്ക് ഏറെ പ്രധാന്യമുള്ള വില്ലേജ് ഓഫീസുകളെ കാലത്തിന്റെതായ രീതിയില്‍ പരിഷ്‌ക്കരിക്കും. ഹൈടെക് വില്ലേജ് ഓഫീസുകളായിരിക്കും ഇനി വരാന്‍പോകുന്നത്. ഭൂരഹിതര്‍ക്ക് ഏററവുമധികം പട്ടയം നല്‍കിയ സര്‍ക്കാര്‍ തന്റെ കാലത്താണെന്നതില്‍ ഏറെ അഭിമാനിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.അജിത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര്‍ യു.വി ജോസ്, പാലാ ആര്‍.ഡി.ഒ സി.കെ പ്രകാശ്, എ.ഡി.എം മോന്‍സി പി. അലക്‌സാണ്ടര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ തോമസ്, കെ.എ അപ്പച്ചന്‍, ഇ.കെ രാധാകൃഷ്ണന്‍, എം.അനില്‍ കുമാര്‍, കെ.കെ ഷാജി, തുളസി മധുസൂദനന്‍, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍, അഡ്വ. വി.വി സത്യന്‍, മോഹന്‍ ഡി, ബാബു, എന്‍.എം താഹ, കെ.വി കരുണാകരന്‍, ബഷീര്‍ പുത്തന്‍പുര എന്നിവര്‍ പ്രസംഗിച്ചു.