Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആബി പോളിസിയുമായി ബന്ധിപ്പക്കണം
11/01/2018

വൈക്കം: എല്‍.ഐ.സി ഓഫ് ഇന്‍ഡ്യ സംസ്ഥാന സര്‍ക്കാര്‍ സഹകരണത്തോടെ നടപ്പിലാക്കിയിട്ടുള്ള ആം ആദ്മി ബീമായോജന ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള കയര്‍ തൊഴിലാളികള്‍ തങ്ങളുടെ ആധാറും ബാങ്ക് അക്കൗണ്ടും മാര്‍ച്ച് 31നകം ആബി പോളിസിയുമായി ബന്ധിപ്പക്കണം. ഇതിനായി തൊഴിലാളികള്‍ ഇന്‍ഷ്വറന്‍സ് കാര്‍ഡും ബാങ്ക് പാസ്സ്ബുക്കും ആധാറുമായി അക്ഷയ, കുടുംബശ്രീ, ജനസേവനകേന്ദ്രങ്ങള്‍ വഴി ആധാര്‍ ലിങ്ക് ചെയ്യേണ്ടതാണ്. ലിങ്ക് ചെയ്യാത്ത ആബി പോളിസി അംഗങ്ങളുടെ പോളിസി പുതുക്കാന്‍ കഴിയാതെ വരികയും സ്‌കോളര്‍ഷിപ്പ്, ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുമെന്നതിനാല്‍ ആധാര്‍ ലിങ്ക് ചെയ്ത് തങ്ങളുടെ പോളിസി പുതുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.