Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവകൃഷി നടപ്പാക്കും
10/01/2018
കെ.വി കനാലിന്റെ തീരത്ത് സംസ്‌കൃതി റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ എം.റ്റി അനില്‍കുമാര്‍ നിര്‍വ്വഹിക്കുന്നു

വൈക്കം: നഗരസഭ 18-ാം വാര്‍ഡില്‍പ്പെട്ട കെ.വി കനാലിന്റെ തീരത്തെ പുറംപോക്ക് സ്ഥലത്ത് ജൈവകൃഷി നടപ്പാക്കും. സംസ്‌കൃതി റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നഗരസഭയുടെയും കൃഷിഭവന്റെയും സഹായ സഹകരണത്തോടെയാണ് കൃഷി നടത്തുന്നത്. തൊഴിലുറപ്പ് തൊഴിലാളികള്‍ 250 മീറ്റര്‍ ഭാഗം കൃഷിയോഗ്യമാക്കി. ജൈവ പച്ചക്കറി കൃഷികളാണ് നടപ്പാക്കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ എം.റ്റി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കെ.കാര്‍ത്തികേയന്‍, സന്തോഷ് പച്ചയില്‍, ജയ്‌റോയി, സതീഷ്‌കുമാര്‍, ജി.രഘുനാഥ്, ജി.സുരേന്ദ്രന്‍, സൗമ്യ ജനാര്‍ദ്ദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.