Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാംസ്‌കാരിക നിലയത്തിന്റെ ശിലാസ്ഥാപനം
10/01/2018
നഗരസഭ 9-ാം വാര്‍ഡില്‍ പ്രായിക്കത്തറ പട്ടികജാതി കോളനിയില്‍ നിര്‍മ്മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ ശിലാസ്ഥാപനം വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മലഗോപി നിര്‍വ്വഹിക്കുന്നു

വൈക്കം: നഗരസഭ 9-ാം വാര്‍ഡില്‍ പ്രായിക്കത്തറ പട്ടികജാതി കോളനിയില്‍ നഗരസഭ 13 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ ശിലാസ്ഥാപനം വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മലഗോപി നിര്‍വ്വഹിച്ചു. 10 വര്‍ഷം മുന്‍പ് നഗരസഭ വാങ്ങിയ സ്ഥലത്താണ് സാംസ്‌കാരിക നിലയം സ്ഥാപിക്കുന്നത്. പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് സാംസ്‌കാരിക നിലയം. വിശാലമായ ഹാള്‍, ഓഫീസ്, റീഡിംങ് റൂമ്, സ്റ്റോര്‍, ബാത്ത് റൂം എന്നിവയടങ്ങുന്നതാണ് നിലയം. എന്‍.മോഹനന്‍, അജി മാധവന്‍, പി.കെ പ്രസന്നന്‍, പി.വി മനോജ്, ഗോപി വിരുത്തിയില്‍, വിജയകുമാരി, സിനി പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.