ദേവസ്വം ഓഫീസ് മന്ദിരം
10/01/2018
പഴുതുവള്ളില്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച ദേവസ്വം ഓഫീസ് മന്ദിരം എസ്.എന്‍.ഡി.പി യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു
വെക്കം : പള്ളിപ്രത്തുശ്ശേരി 678-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ള പഴുതുവള്ളില്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച ദേവസ്വം ഓഫീസ് മന്ദിരം എസ്.എന്‍.ഡി.പി യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി സാബു അധ്യക്ഷത വഹിച്ചു. തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍, മേല്‍ശാന്തി ശരത്ത്, പി.പി സന്തോഷ്, റ്റി.പങ്കജാക്ഷന്, സുന്ദരേശന്, മനു, സുധീര്‍, സാംജി, ബിനോയി, ജയപ്രസാദ് എന്നിവര്‍ പങ്കെടുത്തു.