Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി.ടി.എ യോഗം 'ഗ്രാമസംഗമം'
10/01/2018
നേരേകടവ് ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളിലെ പ്രാദേശിക പി.ടി.എ യോഗം ഗ്രാമസംഗമം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നേരേകടവ് ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളിലെ പ്രാദേശിക പി.ടി.എ യോഗം 'ഗ്രാമസംഗമം' സ്‌ക്കൂള്‍ മൈതാനത്ത് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.ഷിബു അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍പ്രസിഡന്റ് സാബു പി.മണലൊടി സ്‌ക്കൂളിലെ പ്രൊജക്ടറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌ക്കൂളിലെ തനത് പ്രവര്‍ത്തനങ്ങളടങ്ങിയ 'പള്ളിക്കൂടക്കാലം' ഡോക്യുമെന്ററി ബ്ലോക്ക് പഞ്ചായത്ത് അംഗം അനിജി പ്രസാദ് നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ടി.കെ സുവര്‍ണന്‍ ക്ലാസ് എടുത്തു. പി.പി ദിവാകരന്‍, സിനി, ഹെഡ്മിസ്ട്രസ്സ് മിനിമോള്‍ എ.വര്‍ഗീസ്, സുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ മികവുകളുടെ അവതരണം നടന്നു. അധ്യാപകരും പി.ടി.എ ഉള്‍പ്പെടെയുള്ള കമ്മിറ്റി അംഗങ്ങളും രക്ഷിതാക്കളും നേരേകടവിലെ ജനങ്ങളും സംഗമത്തില്‍ പങ്കുകൊണ്ടു.