Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രാദേശിക പി.ടി.എ യോഗം
10/01/2018

വൈക്കം: അക്കരപ്പാടം ഗവണ്‍മെന്റ് യൂ.പി സ്‌കൂളിലെ പ്രാദേശിക പി.ടി.എ യോഗം ചെമ്മനാകരി വേണുഗോപാലക്ഷേത്ര ഓഡിറ്റോറിയത്തില്‍ വച്ച് നടത്തിയത് ഗ്രാമത്തിന്റെ ഉത്സവമായി മാറി. യോഗം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എന്‍.മുരളി അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരും, പി.ടി.എ ഉള്‍പ്പെടെയുള്ള കമ്മറ്റികളും രക്ഷിതാക്കളോടുമൊപ്പം അക്കരപ്പാടം-ചെമ്മനാകരി ഭാഗത്തെ ജനങ്ങളും ഒത്തു ചേര്‍ന്നപ്പോള്‍ ഗ്രാമസംഗമത്തിന് ഉത്സവഛായയായി മാറി. വൈക്കം ഉപജില്ലാ പ്രവൃത്തി പരിചയമേള-കലോത്സവ കായികമേള എന്നിവയില്‍ മികച്ച സ്ഥാനം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് ബ്ലോക്ക് മെമ്പര്‍ അനിജി പ്രസാദ് സമ്മാന വിതരണം നടത്തി. പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ജോജി കൂട്ടുമ്മേല്‍ ക്ലാസ്സെടുത്തു. ഈ വര്‍ഷം നടത്തിയ വിവിധ പരിപാടികളുടെ വീഡിയോ പ്രദര്‍ശനവും കുട്ടികളുടെ മികവുകളുടെ അവതരണവും നടന്നു. ചുമര്‍മാസികകള്‍, ചുമര്‍പത്രികകള്‍, പതിപ്പുകള്‍ എന്നിവയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ സാബു പി മണലൊടി, പി.മുകുന്ദന്‍, പി.പി ദിവാകരന്‍, പ്രവീണ സിബി, സന്തോഷ് കൊല്ലംന്തറ, എ.പി നിര്‍മ്മല, എ.പി നന്ദകുമാര്‍, തിലകന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നടേശന്‍, സബീന എ അലി എന്നിവര്‍ പ്രസംഗിച്ചു.