Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.ജെ ജോണിന്റെ പവിത്രമായ ഓര്‍മകള്‍ തലമുറകള്‍ക്ക് പകര്‍ന്നുനല്‍കിയ സ്ഥാപനമാണ് എ.ജെ ജോണ്‍ സ്‌ക്കൂളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
18/01/2016
തലയോലപ്പറമ്പ് എ.ജെ ജോണ്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിന്റെ സുവര്‍ണജൂബിലി ആഘോഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു

യശശരീരനായ എ.ജെ ജോണിന്റെ പവിത്രമായ ഓര്‍മകള്‍ തലമുറകള്‍ക്ക് പകര്‍ന്നുനല്‍കിയ സ്ഥാപനമാണ് എ.ജെ ജോണ്‍ സ്‌ക്കൂളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തലയോലപ്പറമ്പ് എ.ജെ ജോണ്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരിമിതികള്‍ക്കിടയിലും ജില്ലയില്‍ മികച്ച നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്കൂളാണിത്. മുഖ്യമന്ത്രിയെ സ്‌ക്കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡററുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. കെ.അജിത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സ്‌ക്കൂളിന്റെ വെബ്‌സൈററ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പും, ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ മേരീ സെബാസ്റ്റ്യനും നിര്‍വഹിച്ചു. വിദ്യാര്‍ത്ഥിനികള്‍ക്കുള്ള എന്‍ഡോവ്‌മെന്റുകള്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൂസമ്മ ജെയിംസ്, ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട് എന്നിവര്‍ വിതരണം ചെയ്തു. അഡ്വ. സണ്ണി പാമ്പാടി, കെ.എ തോമസ്, ജെസി വര്‍ഗീസ്, സി.എന്‍ സന്തോഷ്, അഡ്വ. പി.പി സിബിച്ചന്‍, കെ.എ അപ്പച്ചന്‍, ബഷീര്‍ പുത്തന്‍പുരക്കല്‍, ഇ.എസ് ശ്രീലത, എ.അനില്‍, ടിങ്കിള്‍ ടോമി, ഷഹനാമോള്‍, പി.ടി.എ പ്രസിഡന്റ് എം.എസ് തിരുമേനി, സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ശ്രീകല എന്നിവര്‍ പ്രസംഗിച്ചു.