Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തുണി സഞ്ചി വിതരണം ചെയ്തു
09/01/2018
പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ജില്ലാ ശുചിത്വമിഷനും നഗരസഭയും ചേര്‍ന്ന് അയ്യപ്പഭക്തന്‍ന്മാര്‍ക്ക് നല്‍കുന്ന തുണി സഞ്ചിവിതരണം ഡി.വൈ.എസ.്പി കെ.സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ശബരിമലയിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും പ്ലാസ്റ്റിക്ക് കുപ്പികളും കിറ്റുകളും ഉപേക്ഷിക്കുന്ന പ്രവണത തടയുന്നതിന് വേണ്ടി ആവിഷ്‌കരിച്ച പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി വൈക്കം ക്ഷേത്ര നടയില്‍ അയ്യപ്പ ഭക്തന്‍ന്മാര്‍ക്ക് തുണി സഞ്ചികള്‍ വിതരണം ചെയ്തു. ജില്ലാ ശുചിത്വമിഷന്റെയും വൈക്കം നഗരസഭയുടെയും നേതൃത്വത്തില്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. തുണി സഞ്ചികളുടെ വിതരണം വൈക്കം ഡി.വൈ.എസ.്പി കെ.സുഭാഷ് നടത്തി. ലഘുലേഖകളും വിതരണം ചെയ്തു. ഡി.രഞ്ജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. സി.ഐ എസ്.ബിനു, ബിജു കണ്ണേഴന്‍, ആര്‍.സന്തോഷ്, എന്‍.അനില്‍ ബിശ്വാസ്, നിര്‍മ്മലാഗോപി, രോഹിണിക്കുട്ടി അയ്യപ്പന്‍, സരസിജന്‍, പി.ശിവദാസ്, യൂണിയന്‍ ബാങ്ക് കോ-ഓര്‍ഡിനേറ്റര്‍ രമേശ്, എ.ഡി.സി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.