Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് പ്രവര്‍ത്തന ലാഭവീതം സംഭാവന ചെയ്തു
09/01/2018
താലൂക്ക് കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാര്‍ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് പ്രവര്‍ത്തന ലാഭവീതം നല്‍കിയ സമ്മേളനം ജില്ലാസഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ എം.ബിനോയ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: താലൂക്ക് സഹകരണസംഘം ജീവനക്കാരുടെ സംഘടനയായ വൈക്കം താലൂക്ക് കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ എണ്ണൂറോളം ജീവനക്കാര്‍ തങ്ങളുടെ 2016- 17 വര്‍ഷത്തെ പ്രവര്‍ത്തന ലാഭവീതം ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ജില്ലാസഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ എം.ബിനോയ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് റ്റി.സി വിനോദ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ എസ്.ജയശ്രീ, യൂണീറ്റ് ഇന്‍സ്‌പെക്ടര്‍ ഗിരിജ, പി.കെ അനില്‍, എം.കെ ഹരിദാസ്, ആര്‍.ബിജു, മനു സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ പ്രസംഗിച്ചു.