Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊങ്കാല അര്‍പ്പിച്ചു.
09/01/2018
പറക്കാട്ടുകുളങ്ങര ശ്രീദുര്‍ഗ്ഗാദേവീ ക്ഷേത്രത്തിലെ പൊങ്കാലയുടെ ദീപപ്രകാശനം ക്ഷേത്രം മേല്‍ശാന്തി ഷാന്‍ നിര്‍വ്വഹിക്കുന്നു

വൈക്കം: ടി.വി പുരം പറക്കാട്ടുകുളങ്ങര ശ്രീദുര്‍ഗ്ഗാദേവീ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഭക്തര്‍ ദേവിക്ക് പൊങ്കാല അര്‍പ്പിച്ചു. വ്രതശുദ്ധിയോടെ എത്തിയ നിരവധി ഭക്തര്‍ പൊങ്കാലയില്‍ പങ്കെടുത്തു. ശ്രീകോവിലില്‍ നിന്നും പകര്‍ന്നെടുത്ത ദീപം ക്ഷേത്രം മേല്‍ശാന്തി ഷാന്‍ പൊങ്കാല അടുപ്പിലേയ്ക്ക് പകര്‍ന്നു. ശാന്തിമാരായ ശരത്ത്, ഷൈന്‍ എന്നിവര്‍ സഹകാര്‍മികരായി. ദേവസ്വം പ്രസിഡന്റ് എം.കെ രാജന്‍, സെക്രട്ടറി ടി.അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് പി.വാസുദേവന്‍, ബേബി വട്ടപ്പറമ്പില്‍, ഉദയന്‍, സരള അജയന്‍, ലീലാമണി, ബേബി, ബിനിത രാജീവ് എന്നിവര്‍ പങ്കെടുത്തു.