Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവകൃഷി വിത ഇന്ന് (10ന്)
09/01/2018

വൈക്കം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ അന്തര്‍സര്‍വ്വകലാശാല ജൈവ സുസ്ഥിര കൃഷിപഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കം ഉദയനാപുരം പഞ്ചായത്തിലെ വല്ലകം പാടത്ത് ജൈവകൃഷി വിത ഇന്ന് (10ന്) രാവിലെ 11 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്യും. തനത് നാടന്‍ നെല്‍വിത്തിനങ്ങളായ രക്തശാലി, ഞവര, കുഞ്ഞൂഞ്ഞ് എന്നീ ഇനങ്ങളാണ് കൃഷി ചെയ്യുക. ജൈവം പദ്ധതിയുടെ തുടര്‍ച്ചയായി 2018 ഏപ്രില്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന പ്രകൃതി ആഗോള ജൈവ സംഗമത്തില്‍ സംബന്ധിക്കുന്ന ആയിരത്തില്‍പ്പരം പേര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിനുള്ള നെല്ല് ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. സംഗമത്തിലേക്കാവശ്യമായ പഴം, പച്ചക്കറികളും ജൈവരീതിയില്‍ത്തന്നെ സര്‍വ്വകലാശാല കാമ്പസിലെ ജൈവ ഫാമില്‍ ഉല്‍പ്പാദിപ്പിക്കും. ജൈവം സംഘാടകസമിതി ചെയര്‍മാനും സിന്‍ഡിക്കേറ്റംഗവുമായ അഡ്വ. പി.കെ ഹരികുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഉദയനാപുരം പഞ്ചായത്ത്് പ്രസിഡന്റ് പി.എസ് മോഹനന്‍, സര്‍വ്വകലാശാല രജിസ്ട്രാര്‍ എം.ആര്‍ ഉണ്ണി, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സാബു പി മണലൊടി, പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ ജാവേദ്, കേരള ജൈവ കര്‍ഷകസമിതി സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് മുല്ലക്കര, ഷാജി തുടങ്ങിയവര്‍ സംസാരിക്കും.