Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മോഡല്‍ പരിശീലന കളരി
09/01/2018

വൈക്കം: കുരുന്നുകള്‍ മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ വരെ ഒരു മുറിയില്‍ അക്ഷരഅഭ്യാസം നടത്തുന്ന ചെമ്മനത്തുകര മോഡല്‍ പരിശീലന കളരിക്ക് ഇന്ന് (10ന്) തുടക്കമാകും. ചുരുങ്ങിയ കാലംകൊണ്ട് വൈക്കത്തിന്റെ സമസ്ത മേഖലകളിലും പരിശീലനകളരി ശ്രദ്ധേയമായി. കാരണം ജാതിമത വ്യത്യാസമില്ലാതെ പഠനത്തിന്റെ തലമുറ വ്യത്യാസമില്ലാതെ അവരെല്ലാം ഒന്നിച്ചിരുന്ന് ഭാവിക്കുവേണ്ടി വിദ്യ അഭ്യസിക്കുന്നത് ആരെയും അതിശയിപ്പിക്കുന്നതാണ്. എസ്.എന്‍.ഡി.പി യോഗം 113-ാം നമ്പര്‍ ചെമ്മനത്തുകര ശാഖയിലെ ഗുരുദര്‍ശന സത്‌സംഗത്തിന്റെയും വൈക്കം ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പ്രാദേശിക പി.ടി.എയുടെയും സംയുക്താഭിമുഖ്യത്തിലാണ് കളരി സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം ഏഴിന് ചെമ്മനത്തുകര പാലത്തിങ്കല്‍ രാജുവിന്റെ വസതിയില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ ആശ എം.എല്‍.എ പരിശീലനകളരിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. വൈക്കം എസ്.ഐ എം.സാഹില്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ഡ് മെമ്പര്‍ വിഷ്ണു ഉല്ലാസന്‍, ശാഖാ പ്രസിഡന്റ് വി.വി വേണുഗോപാല്‍, ബോയ്‌സ് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ശശികല എന്നിവര്‍ പ്രസംഗിക്കും. സത്‌സംഗം രക്ഷാധികാരി റജി ജിഷ്ണുഭവന്‍, പ്രസിഡന്റ് മണിക്കുട്ടന്‍, സെക്രട്ടറി അഞ്ജലി ചന്ദ്രന്‍, ശോഭന, ചന്ദ്രന്‍ വള്ളപ്പുരയ്ക്കല്‍, വി.വി കനകാംബരന്‍ എന്നിവര്‍ നേതൃത്വം നല്‍കും. എല്ലാ ദിവസവും വൈകുന്നേരം ഏഴു മുതല്‍ 10 വരെയാണ് ക്ലാസ് സമയം. ക്ലാസില്‍ ചേരുവാന്‍ താല്‍പര്യമുള്ള കുട്ടികള്‍ 9895302446 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.