Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കളഞ്ഞുകിട്ടിയ പെഴ്‌സ് തിരികെ നല്‍കി യുവാവ് മാതൃക കാട്ടി
09/01/2018
വടകര ചേലാട്ട് സുകുമാരന് കളഞ്ഞുകിട്ടിയ പെഴ്‌സ് പോലീസിന്റെ സാന്നിധ്യത്തില്‍ ഉടമ ബംഗാള്‍ സ്വദേശി അസ്ഹറുദ്ദീന് കൈമാറുന്നു.

തലയോലപ്പറമ്പ്: കളഞ്ഞുകിട്ടിയ പണമടങ്ങിയ പെഴ്‌സ് ഉടമയ്ക്കുനല്‍കി യുവാവ് മാതൃക കാട്ടി. വടകര ചേലാട്ട് സുകുമാരന്‍ ആണ് മാതൃകയായത്. പാലാംകടവില്‍ വാടകയ്ക്കുതാമസിക്കുന്ന ബംഗാള്‍ സ്വദേശി അസ്ഹറുദ്ദീന്റെ (22) പെഴ്‌സാണ് ഞായറാഴ്ച വൈകുന്നേരം ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്കു പോകുന്നതിനിടയില്‍ നഷ്ടപ്പെട്ടത്. രാത്രി എട്ടിന് മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങിമടങ്ങുന്നതിനിടെ തട്ടാവേലി പാലത്തിനു സമീപത്തുനിന്നും സുകുമാരന് പെഴ്‌സ് ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ തലയോലപ്പറമ്പ് പോലീസില്‍ ഏല്‍പ്പിച്ചു. എസ്.ഐമാരായ കെ.സജി, വി.എച്ച് നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഉടമയെ കെണ്ടത്തി പെഴ്‌സ് മടക്കി നല്‍കി.