Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബസില്‍നിന്നും വീണ് തൊഴിലാളിക്ക് പരുക്ക്
09/01/2018

തലയോലപ്പറമ്പ്: സ്വകാര്യബസില്‍നിന്നും വീണ് തൊഴിലാളിക്ക് പരുക്കേറ്റു. കോട്ടയം-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന പയനിയര്‍ ബസിലെ തൊഴിലാളി ജോമോന്‍(30) ആണ് പരുക്കേറ്റത്. ഇയാളെ മുട്ടുചിറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെ രാവിലെ എട്ടിന് നീര്‍പ്പാറയിലാണ് അപകടം. എറണാകുളത്തുനിന്ന് കോട്ടയത്തേക്കു പോവുകയായിരുന്ന ബസ് നീര്‍പ്പാറ സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റി മുന്നോട്ടെടുക്കുന്നതിനിടയില്‍ ഡോര്‍ ചെക്കറായ ജോമോന്‍ ബസ്സിലേക്ക് കയറുന്നതിനിടയില്‍ പിടിത്തം കിട്ടാതെ താഴ വീഴുകയായിരുന്നു. തുടര്‍ന്ന് ബസിന്റ പിന്‍ചക്രം കാലിലൂടെ കയറിയിറങ്ങിയാണ് പരിക്കേറ്റത്.