Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അടിയം താഴപ്പള്ളി തീരസംരക്ഷണത്തിന് തുക അനുവദിച്ചു.
08/01/2018

വൈക്കം: തലയോലപ്പറമ്പ് അടിയം ഭാഗത്ത് മൂവാറ്റുപുഴയാറിന്റെ തീരം ഇടിഞ്ഞ് താഴ്ന്ന സ്ഥലത്ത് സംരക്ഷണഭിത്തി കെട്ടുന്നതിന് തുക അനുവദിച്ച് ഉത്തരവായതായി സി കെ ആശ എം എല്‍ എ അറിയിച്ചു. ഒന്നരവര്‍ഷം മുന്‍പാണ് മൂവാറ്റുപുഴയാറിന്റെ തീരം ഇടിഞ്ഞ് താഴപ്പള്ളി അടിയം ഭാഗത്ത് അപകടാവസ്ഥയുണ്ടായത്. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ തീരമിടിച്ചിലിനെ തുടര്‍ന്ന് ഇതുവഴി കടന്നുപോകുന്ന തലയോലപ്പറമ്പ്-അടിയം റോഡ് തകരുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ആദ്യഘട്ടത്തില്‍ പൂര്‍ണ്ണമായും പിന്നീട് ഭാഗികമായും നിയന്ത്രിച്ചിരുന്നു. ഇറിഗേഷന്‍ വകുപ്പില്‍ നിന്നും തുക അനുവദിക്കുന്നതില്‍ സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ ഒട്ടനവധി ഉണ്ടായതിനെതുടര്‍ന്ന് ഈ ഭാഗം പുനര്‍നിര്‍മ്മിക്കുന്നതില്‍ കാലതാമസമുണ്ടായി. തുടര്‍ന്ന് റവന്യൂ വകുപ്പിന്റെ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും തുക അനുവദിയ്ക്കുന്നതിനായി എം എല്‍ എ കത്തുനല്‍കുകയും ഇപ്പോള്‍ 98 ലക്ഷം രൂപ അനുവദിക്കുകയുമായിരുന്നു. കല്ല് കെട്ടി പുറമേ കയര്‍ ഭൂവസ്ത്രം വിരിച്ച് ബലപ്പെടുത്തുന്നതിനാണ് ഇപ്പോള്‍ തുക അനുവദിച്ചിട്ടുള്ളത്. അടിയന്തിരമായി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എം എല്‍ എ പറഞ്ഞു.