Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അധ്യാപക-രക്ഷകര്‍തൃ-വിദ്യാര്‍ത്ഥി സൗഹൃദം വേണമെന്ന് ജില്ലാ കളക്ടര്‍ യു.വി ജോസ്
18/01/2016
സോഷ്യല്‍ ജസ്റ്റിസ് ഫോറം കാരിക്കോട് ജി.എം.എച്ച്.എസ് സ്‌ക്കൂളില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ യു.വി ജോസ് ഐ.എ.എസ് നിര്‍വഹിക്കുന്നു.

വിദ്യാലയങ്ങള്‍ നന്മയുടെ വിളനിലമാകുവാന്‍ അധ്യാപക-രക്ഷകര്‍തൃ-വിദ്യാര്‍ത്ഥി സൗഹൃദം വേണമെന്ന് ജില്ലാ കളക്ടര്‍ യു.വി ജോസ് ഐ.എ.എസ്. സോഷ്യല്‍ ജസ്റ്റിസ് ഫോറം കാരിക്കോട് ജി.എം.എച്ച്.എസ് സ്‌ക്കൂളില്‍ സംഘടിപ്പിച്ച നമ്മുടെ വിദ്യാലയം, നന്മയുടെ ലോകം സാംസ്‌കാരിക സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭാവി തലമുറയെ കൂടുതല്‍ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാററുന്നതിന് ജനസൗഹൃദ വിദ്യാലയങ്ങള്‍ അനിവാര്യമാണെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഫോറം ജില്ലാ സെക്രട്ടറി വി.മാര്‍ക്കോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രഥമ വിദ്യാര്‍ത്ഥി സൗഹൃദ വിദ്യാലയ പുരസ്‌കാരം ഫാ. ഗീവര്‍ഗീസ് മെമ്മോറിയല്‍ ഹൈസ്‌ക്കൂളിനും, ഇന്‍സ്പയര്‍ ടീച്ചര്‍ അവാര്‍ഡ് സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.ജെ രാജുവിനും സമ്മാനിച്ചു. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുമോന്‍ ദുരുവന്ദനം നടത്തി. പ്രതിഭാസംഗമം ജോര്‍ജ്ജ് സി.ചാലപ്പുറം കോര്‍ എപ്പിസ്‌കോപ്പയും പേരന്റ്‌സ് ഫോറം മേഖല കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വര്‍ഗീസ് ചെമ്പോലയും ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി കുരുവിള ആഗസ്തി മുഖ്യപ്രഭാഷണം നടത്തി.