വാര്‍ഷികവും കുടുംബസംഗമവും
08/01/2018
കൈരളി റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ കുടുംബസംഗമവും വാര്‍ഷികവും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: കൈരളി റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷികവും കുടുംബസംഗമവും നടത്തി. സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റ്റി.കെ പത്മനാഭന് അധ്യക്ഷത വഹിച്ചു. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു. ബിജു കണ്ണേഴന്‍, വി.എ നൗഷാദ്, പി.എന്‍ കിഷോര്‍ കുമാര്‍, കെ.വി സന്തോഷ്, പി.ശിവരാമന്നായര്, എം.അബു, കെ.ആര് രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.