ഗുരുദേവ മന്ദിരത്തിന്റെ തൃപ്പടിസ്ഥാപനം
08/01/2018
ടി. വി. പുരം 114 -ാം നമ്പര്‍ എസ്്്.എന്‍.ഡി.പി ശാഖാ മൂത്തേടത്തുകാവില്‍ നിര്‍മ്മിക്കുന്ന ഗുരുദേവ മന്ദിരത്തിന്റെ തൃപ്പടിസ്ഥാപനം ശാഖാ പ്രസിഡന്റ്് കെ.ചന്ദ്രമോഹനന് നിര്‍വ്വഹിക്കുന്നു.
വൈക്കം: ടി.വി പുരം 114 ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗം മൂത്തേടത്തുകാവ് ജംഗ്ഷനില്‍ നിര്‍മ്മിക്കുന്ന ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന്റെ തൃപ്പടിസ്ഥാപനം ശാഖാ പ്രസിഡന്റ് കെ.ചന്ദ്രമോഹനന് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.ആര് രാജപ്പന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ് ശിവദാസന്‍, ബിജു കൂട്ടുങ്കല്‍, സുനന്ദ രാജപ്പന്, സന്ധ്യാ അശോകന്, എം.ഉത്തമന്, ഇ.ചെല്ലമണി, പി.എന്‍ ആനന്ദന്, കെ.ഡി ശശിധരന്, പി.കെ സുരേന്ദ്രന്, എന്നിവര്‍ പ്രസംഗിച്ചു.