Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകദിന പരിശീലന കളരി
08/01/2018
താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി ഹെല്‍ത്ത് മോണിറ്റര്‍മാര്‍ക്കും കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കും നടത്തിയ പരിശീലന കളരി യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്. മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി താലൂക്കിലെ വിവിധ കരയോഗങ്ങളിലെ ഹെല്‍ത്ത് മോണിറ്റര്‍മാര്‍ക്കും കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കും യൂണിയന്‍ ഓഡിറ്റോറിയത്തില്‍ ഏകദിന പരിശീലന കളരി നടത്തി. വൈസ് പ്രസിഡന്റ് എസ്. മധു ഉദ്ഘാടനം ചെയ്തു. എച്ച്.ആര്‍ കോ- ഓര്‍ഡിനേറ്റര്‍ ഡോ. ഇ. എന്‍ ശിവദാസ് അധ്യക്ഷത വഹിച്ചു. പി.പ്രസാദ് , പി.എന്‍ രാധാകൃഷ്ണന്‍, എം.ഗോപാലകൃഷ്ണന്‍, എന്‍.ജി ബാലചന്ദ്രന്‍, കെ.എസ് സാജുമോന്‍, എ.ശ്രീകല, എന്‍.മധു, എസ്. മുരുകേഷ്, ബി. ജയകുമാര്‍, എസ്. ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.