Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെപ്പര്‍ പദ്ധതിയുടെ ഒന്നാംഘട്ട നടപടികള്‍ പൂര്‍ത്തിയാകുന്നു
08/01/2018
വൈക്കത്തെ പഴയ ബോട്ട്‌ജെട്ടി.

വൈക്കം: ജനപങ്കാളിത്ത ഉത്തരവാദടൂറിസം പദ്ധതിയായ പെപ്പറിന്റെ ഒന്നാംഘട്ട നടപടികള്‍ പൂര്‍ത്തീകരണത്തിലേക്ക്. പദ്ധതിയുടെ ഭാഗമായുള്ള ടൂറിസം ഗ്രാമസഭകള്‍് ജനുവരി 30ന് പൂര്‍ത്തിയാകും. പദ്ധതിയുടെ ആദ്യക്ഷട്ടത്തില്‍ തലയോലപ്പറമ്പ്, വെള്ളൂര്‍ ഗ്രാമപഞ്ചായത്തുകള്‍ ഒഴികെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതില്‍ ഉദയനാപുരം, ചെമ്പ്, കല്ലറ, തലയാഴം പഞ്ചായത്തുകളിലെ ടൂറിസം ഗ്രാമസഭകള്‍ ചേര്‍ന്നുകഴിഞ്ഞു. വൈക്കം നഗരസഭ, മറവന്‍തുരുത്ത്, വെച്ചൂര്‍, ടി.വി.പുരം പഞ്ചായത്തുകളിലാണ് ഗ്രാമസഭകള്‍ പൂര്‍ത്തിയാകാനുള്ളത്. 600 പേര്‍ വീതം പങ്കെടുത്ത ഗ്രാമസഭകളില്‍ 48 പദ്ധതികള്‍ മുന്നോട്ട് വച്ചു. തദ്ദേശീയരല്ലാത്തവരുടെ 20 പദ്ധതികളും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. പദ്ധതികളുടെ പരിശോധന ശില്‍പശാല 30ന് നടക്കും. രണ്ടായിരം പേര്‍ക്ക് ടൂറിസം മേഖലയില്‍ തൊഴില്‍ ലഭിക്കും നിലവില്‍ 700 അപേക്ഷകരാണ് ഉള്ളത്. ഇവര്‍ക്കു വേണ്ടിയുള്ള തൊഴില്‍ പരിശീനപരിപാടിയുടെ ആദ്യഘട്ടം അടുത്തമാസം 15ന് ആരംഭിക്കും. ഹോംസ്‌റ്റേ മേഖലയിലേക്കുള്ള അപേക്ഷകരുടെ പരിശീലന പരിപാടിയാണ് ആദ്യം നടക്കുന്നത്. രണ്ടാം ഘട്ടം ടൂര്‍ഗൈഡ് പരിശീലനം നടക്കും. അതിനു ശേഷം സൂക്ഷ്മസംഘ പരിശീലനവും ഉണ്ടാകും. അവസാന ഘട്ടത്തില്‍ വിപുലമായ ടൂറിസം മീറ്റും സംഘടിപ്പിക്കും. പെപ്പര്‍ പദ്ധതി പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ടൂറിസം ഗ്രമസഭ, ടൂറിസം റിസോര്‍സ് മാപ്പിംഗ്, ടൂറിസം റിസോര്‍സ് ഡയറക്ടറി പ്രസിദ്ധീകരിക്കല്‍, ഫാം ട്രിപ്പുകള്‍, ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ്, ടൂറിസം മേഖലയിലെ തൊഴില്‍ പരിശീലനം എന്നിവയാണ് നടക്കുന്നത്. വിവിധ ഘട്ടങ്ങളിലൂടെ രണ്ടു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്ന് സി.കെ ആശ എം.എല്‍.എ, ഉത്തരവാദിത്വ ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍ എന്നിവര്‍ അറിയിച്ചു. വിനോദ സഞ്ചാര മേഖലയിലേക്ക് ചുവടുവെക്കാന്‍ വൈക്കം നടത്തിയ ജനകീയ കൂട്ടായ്മകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമാണ് ഈ പദ്ധതിയെന്നും ഇതിലൂടെ വൈക്കം അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിക്കുമെന്നും എം.എല്‍.എ പറഞ്ഞു.