Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാത്താനം പാടശേഖരത്തില്‍ ഇനി നെല്ല് വിളയും
08/01/2018
തലയോലപ്പറമ്പ് മാത്താനം കൊച്ചംഗ്രാക്കല്‍ പാടശേഖരത്തില്‍ ആരംഭിച്ച നെല്‍കൃഷിയുടെ വിത ഉത്സവം ജില്ലാപഞ്ചായത്ത് അംഗം കലാ മങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ മൂന്നു പതിറ്റാണ്ടുകളായി തരിശു കിടന്ന മാത്താനം കൊച്ചംഗ്രാക്കല്‍ പാടശേഖരത്തില്‍ വിത ഉത്സവം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയില്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും അനുവദിച്ച പന്ത്രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് ഗ്രാമപഞ്ചായത്തിന്റെ പൂര്‍ണ സഹകരണത്തോടെ കൃഷിയോഗ്യമാക്കിയാണ് തരിശു കിടന്ന മത്താനം പാടശേഖരത്തില്‍ വിത ഉത്സവം നടത്തിയത്. ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട് വിത ഉത്സവം ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.അനില്‍കുമാര്‍, സജിമോന്‍ വര്‍ഗീസ്, വാര്‍ഡ് മെമ്പര്‍ കെ.കെ ഷാജി, കൃഷി ഓഫീസര്‍ പ്രദീപ്, പാടശേഖര സമിതി പ്രസിഡന്റ് ദാമോദരന്‍ കരീത്തറ, സെക്രട്ടറി സോണി സോമന്‍, രാജേന്ദ്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.