Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കഥാസമാഹാരം പ്രകാശനം ചെയ്തു
08/01/2018
പി.സീമയുടെ 'സംശയങ്ങളില്‍ ആഞ്ചലമേരി ഇങ്ങനെ' എന്ന കഥാസമാഹാരം എഴുത്തുകാരി തനൂജ എസ്.ഭട്ടതിരി മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ചെറിയാന് നല്‍കി പ്രകാശനം ചെയ്യുന്നു.

ലയോലപ്പറമ്പ്: മകന്റെ വിവാഹസ്വീകരണ ചടങ്ങില്‍ പുസ്തകം പ്രകാശനം ചെയ്ത് ചെറുകഥാകൃത്ത് പി.സീമ. മകന്‍ കൃഷ്‌ണേന്ദുവിന്റെയും വധു അശ്വതിയുടെയും വിവാഹ സ്വീകരണ ചടങ്ങിനോടനുബന്ധിച്ചായിരുന്നു കമലാസുരയ്യ അവാര്‍ഡ് ജേതാവായ പി.സീമയുടെ വേറിട്ട പുസ്തക പ്രകാശനം. സീമയുടെ പ്രഥമ കഥാസമാഹാരമായ 'സംശയങ്ങളില്‍ ആഞ്ചലമേരി ഇങ്ങനെ' എന്ന കൃതി എഴുത്തുകാരി തനൂജ എസ്.ഭട്ടതിരി മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ചെറിയാന് നല്‍കി പ്രകാശനം ചെയ്തു. വെള്ളൂര്‍ എച്ച്.എന്‍.എല്‍ ഓഫീസേഴ്‌സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ എ.കെ ദാമോദരന്‍, പി.സാംബശിവന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.സീമ മറുപടി പ്രസംഗം നടത്തി.