Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം
06/01/2018
തലയോലപ്പറമ്പ് എ.ജെ. ജോണ്‍ സ്‌ക്കൂളിന്റെ സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ സമാപന സമ്മേളനം ഭക്ഷ്യ മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: സര്‍ക്കാര്‍ സ്‌ക്കൂളിലെ അധ്യാപകര്‍ മക്കളെ സ്വകാര്യ സ്‌ക്കൂളുകളില്‍ പഠിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. തലയോലപ്പറമ്പ് എ.ജെ ജോണ്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഒരുവര്‍ഷം നീണ്ടുനിന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സ്‌ക്കൂളിലെ കുട്ടികളെ നിറക്കാന്‍ വീടുകള്‍ കയറിയിറങ്ങുന്ന അധ്യാപകര്‍ സ്വയം ചിന്തിക്കണം തങ്ങളുടെ മക്കള്‍ എവിടെയാണ് പഠിക്കുന്നതെന്ന്. മക്കളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിപ്പിച്ച് ഇവര്‍ സമൂഹത്തിന് മാതൃകയായാല്‍ വിദ്യാഭ്യാസത്തെ കച്ചവടവല്‍കരിച്ച് ലക്ഷങ്ങള്‍ കൊയ്യുന്ന ശക്തികളെ പാഠം പഠിപ്പിക്കുവാന്‍ കഴിയും. സര്‍ക്കാരില്‍നിന്ന് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ സേവനങ്ങളെ ഉപയോഗിച്ച് സമൂഹത്തിന് മാതൃകയാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട്, പ്രിന്‍സിപ്പാള്‍ ശ്രീകല, സി.എന്‍ സന്തോഷ്, ഡോ. യു.ഷംല, എം.എ അക്ബര്‍ എന്നിവര്‍ പ്രസംഗിച്ചു.