Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് കെ.പി.എം.എസ് വൈക്കം യൂണിയന്‍
06/01/2018

വൈക്കം: മഹാരാഷ്ട്രയില്‍ ദളിത് വിഭാഗങ്ങള്‍ക്കുനേരെ സംഘടിത മുന്നോക്കവിഭാഗങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് കെ.പി.എം.എസ് വൈക്കം യൂണിയന്‍ ആവശ്യപ്പെട്ടു. ജനാധിപത്യപരമായി സംഘടിച്ച് ജനകീയ പോരാട്ടങ്ങളുടെ വിജയം ആഘോഷിക്കാന്‍ ഒത്തുചേര്‍ന്ന ദളിത് പിന്നോക്കവിഭാഗങ്ങള്‍ക്കുനേരെ മഹാരാഷ്ട്ര നവനിര്‍മാണ്‍സേന അടക്കമുള്ള മുന്നോക്ക വിഭാഗങ്ങള്‍ കലാപങ്ങളും അക്രമങ്ങളും അഴിച്ചുവിടുകയാണ്. ഇത്തരം കിരാതനടപടികള്‍ അവസാനിപ്പിക്കുവാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. രാജ്യത്തെ ദളിത് പിന്നോക്ക ജനവിഭാഗങ്ങളുടെ സൈ്വര്യജീവിതം ഉറപ്പുവരുത്താന്‍ അധികാരികള്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.രാജു അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി വി.ജയകുമാര്‍, വി.കെ സോമന്‍, പി.വി രാജു, എസ്.ഷാജി, കൃഷ്ണകുമാര്‍, അമ്മിണി, ഉഷാ മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.