Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വകുപ്പുതല വാഹനം ലേലം ചെയ്യും
05/01/2018

വൈക്കം: വൈക്കം കയര്‍ പ്രോജക്ട് ഓഫീസിലെ ഇപ്പോള്‍ ഉപയോഗിക്കാത്ത വകുപ്പുതല വാഹനം 2004 മോഡല്‍ കെ.എല്‍.01/എ.എഫ്-3424-ാം നമ്പര്‍ ഡീസല്‍ അംബാസഡര്‍ കാര്‍ 20ന് പകല്‍ 11 മണിക്ക് കയര്‍ പ്രോജക്ട് ഓഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കയര്‍ പ്രോജക്ട് ഓഫീസര്‍, വൈക്കത്തിന്റെ പേരില്‍ മാറാവുന്ന 1000 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ഹാജരാക്കേണ്ടതുമാണ്. സീല്‍ ചെയ്ത ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മുഖേനയോ 15ന് വൈകുന്നേരം 4 മണിവരെ ഓഫീസില്‍ സ്വീകരിക്കുന്നതാണ്. ദര്‍ഘാസിനൊപ്പവും 1000 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ഹാജരാക്കേണ്ടതാണ്. ദര്‍ഘാസുകള്‍ ഉള്ളടക്കം ചെയ്ത കവറിനു മുകളില്‍ വകുപ്പുതല വാഹനം ലേലത്തില്‍ വാങ്ങാനുള്ള ദര്‍ഘാസ് എന്നെഴുതണം.