Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശുദ്ധജലവിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ജനകീയ സമരം നടത്തി
05/01/2018
മറവന്‍തുരുത്ത് പഞ്ചായത്തിലെ ശുദ്ധജലവിതരണം മുടങ്ങിയതിനെ തുടര്‍ന്ന് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മാണജോലികള്‍ നടക്കുന്ന ചുങ്കത്തേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച്.

വൈക്കം: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിനുവേണ്ടി ടോള്‍-പാലാംകടവ് റോഡ് കുഴിച്ചതിനെ തുടര്‍ന്ന് മറവന്‍തുരുത്ത് പഞ്ചായത്തിലെ ശുദ്ധജലവിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് നടത്തിയ ജനകീയ സമരത്തില്‍ പ്രതിഷേധം ഇരമ്പി. പദ്ധതിക്കായി റോഡില്‍ കുഴികള്‍ എടുത്തപ്പോള്‍ പ്രാദേശികമായി കുടിവെള്ളം വിതരണം ചെയ്യുന്നതിനുവേണ്ടി സ്ഥാപിച്ച പൈപ്പുകള്‍ തകര്‍ന്നതോടെ പടിഞ്ഞാറന്‍ മേഖലകളില്‍ ഒരാഴ്ചയായി കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. കൂടാതെ ടോള്‍-പാലാംകടവ് റോഡില്‍ ഗതാഗതസ്തംഭനവും വൈദ്യുതി തകരാറും ജനങ്ങളെ വലക്കുന്നുണ്ട്. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുവേണ്ടി റോഡുകള്‍ കുഴിക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടന്നത്. നിര്‍മാണം നടക്കുന്ന ചുങ്കത്തേക്ക് സമരക്കാര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. ഇതോടെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മാണജോലികള്‍ സ്തംഭിച്ചു. തുടര്‍ന്ന് പദ്ധതി അധികൃതരും വാട്ടര്‍ അതോറിട്ടി അധികൃതരും പോലീസും സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. തകര്‍ന്ന പൈപ്പുകള്‍ പുനഃസ്ഥാപിച്ച് കുടിവെള്ള വിതരണം ആരംഭിക്കുന്നതുവരെ സമരം തുടര്‍ന്നു. സമരത്തിന് എം.കെ ഷിബു, എന്‍.സി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലീന ഡി.നായര്‍, ബിന്ദു പ്രദീപ്, കുടുംബശ്രീ പ്രവര്‍ത്തകരായ രജനി രമണന്‍, രമ സുരേഷ്ബാബു, മോനിഷ രാജീവ്, എ.പി കൃഷ്ണകുമാര്‍, എം.എസ് രാധാകൃഷ്ണന്‍, ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.