Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിവതന്ത്രയോഗപരിശീലനം
05/01/2018

വൈക്കം: പ്രാചീന തമിഴ് സിദ്ധ പരമ്പരയില്‍പ്പെട്ട തിരുമൂലരുടെ തിരുമന്ത്രത്തെ ആസ്പദമാക്കിയുള്ള ശിവയോഗ പരിശീലനം സംഘടിപ്പിക്കുന്നു. 20, 21 തീയതികളില്‍ ചാലപ്പറമ്പ് കാര്‍ത്ത്യാകുളങ്ങര എന്‍.എസ്.എസ് കരയോഗ ഹാളിലാണ് ദ്വിദിന പരിശീലന പരിപാടി നടത്തുന്നത്. മനശാന്തി, പ്രവര്‍ത്തനമികവ്, രോഗവിമുക്തി, ആരോഗ്യകരമായ വ്യക്തിബന്ധങ്ങള്‍ തുടങ്ങിയവയില്‍ ഊന്നി നടത്തുന്ന ഈ യോഗ പരിശീലനത്തില്‍ ഓരോരുത്തരുടെയും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ആവശ്യമായ ചികിത്സ ആരോഗ്യനിര്‍ദ്ദേശങ്ങളും നല്‍കും. ആചാര്യ ശിവയോഗി ശിവരാജ് ആണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. വിശദവിവരങ്ങള്‍ക്ക് 9387227764 എന്ന നമ്പരില്‍ ബന്ധപ്പെടാം.